Subscribe:

Ads 468x60px

Labels

Showing posts with label News. Show all posts
Showing posts with label News. Show all posts

Friday, 10 July 2015

ISL Auction 2015:Mumbai City FC buys Sunil Chhetri for Rs. 1.20 cr

 ഇന്ത്യൻ പ്രെമീർ ലീഗ് ലേലം തുടങ്ങി സുനിൽ ഛേത്രി
                                                                                 എറ്റവും വില കുടിയ കളിക്കാരൻ

The Indian Super League Players Auction, the first ever auction of football players in India, saw the eight franchises battle it out for 10 of India's finest players in Mumbai earlier today.
Ten players who have featured for the Indian national team and had missed the Indian Super League’s (ISL) inaugural season went under the hammer for the eight teams.
UK-based Charlie Ross began the auctioneer proceedings.
Indian football captain Sunil Chhetri bagged the highest bid, a whopping Rs. 1.20 crore from Team Mumbai City FC. Eugeneson Lyngdoh, the-28 year old midfielder came a close second by breaking through the 1 crore ceiling, winning a bid price of Rs. 1.05 crore successfully bought over by FC Pune City following a round of bids from Mumbai City FC, Atletico de Kolkata and NorthEast United FC.
Rino Anto, India’s best rightback turned out to be the dark horse of the ISL bagging a surprise bid price of Rs. 90 lakhs when he was picked up by Atletico de Kolkata.
Chennaiyin FC grabbed a sweet deal with Karanjit Singh, the only available goal keeper at the auction for his base price of Rs. 60 lakhs. Chennaiyin FC also bid successfully for Thoi Singh, the 24 year old talented midfielder for Rs. 86 lakhs.
The second season of the Indian Super League (ISL) will kick off on the 3rd of October with its opening match to be played between Chennaiyin FC and Atletico de Kolkata, winners of the first season of the ISL at the Jawaharlal Nehru Stadium, Chennai.

Thursday, 9 July 2015

ISL auction: first secssion 1ST crore eugeneson

MumbaiCityFC have signed chetrisunil11 for Rs. 1.2 cr. ISLAuction
FCPune City sign midfielder eugeneson10 for a stunning Rs. 1.05 crores.ISLAuction


SOLD! DelhiDynamos sign Anas Edathodika for Rs. 41 lacs.ISLAuction



SOLD! ChennaiyinFC add Thoi Singh to their ranks with a bid of Rs. 86 lacs. ISLAuction

SOLD! FCPuneCity sign Jackichand Singh for Rs. 45 lacs ISLAuction

പോഗ്ബയില്ല, അര്‍ദ തുറാന്‍ ബാര്‍സയില്‍

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ 2015-16 സീസണില്‍ ബാര്‍സലോണയില്‍ കളിക്കില്ല. യുവതാരത്തെ യുവന്റസില്‍ നിന്ന് വാങ്ങാന്‍ രംഗത്തുണ്ടായിരുന്ന മുന്‍ പ്രസിഡണ്ട് യോസപ് മരിയ ബര്‍തമ്യൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് പദവിയിലേക്ക് വീണ്ടും മത്സരിക്കുന്ന ബര്‍തമ്യൂ, പോഗ്ബയെ നൗകാംപിലെത്തിക്കാമെന്ന് നേരത്തെ ആരാധകര്‍ക്ക് വാക്കുനല്‍കിയിരുന്നു. അതിനിടെ, തുര്‍ക്കി മിഡ്ഫീല്‍ഡര്‍ അര്‍ദ തുറാനെ ബാര്‍സ വ്യവസ്ഥകളോടെ സ്വന്തമാക്കി.80 ദശലക്ഷം യൂറോയാണ് പോഗ്ബക്ക് ബാര്‍സലോണ വിലയിട്ടത്. എന്നാല്‍ ഈ തുകക്ക് താരത്തെ വില്‍ക്കില്ലെന്ന നിലപാടില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കൂടുതല്‍ തുക വാഗ്ദാനം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ബര്‍തമ്യൂ വ്യക്തമാക്കി. അതേസമയം, മറ്റു ക്ലബ്ബുകള്‍ 22-കാരനു വേണ്ടി രംഗത്തുണ്ട്.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് ലീഗും കിങ്‌സ് കപ്പും സ്വന്തമാക്കിയ ബാര്‍സ, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് 34 ദശലക്ഷം യൂറോ നല്‍കിയാണ് അര്‍ദ തുറാനെ വാങ്ങിയത്. ജൂലൈ 20-നു മുമ്പ് 38 ദശലക്ഷത്തിന് തുറാനെ തിരികെ നല്‍കാമെന്ന വിചിത്രമായ വ്യവസ്ഥയും കരാറിലുണ്ട്. ജൂലൈ 18-ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് തുറാന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണിത്.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോന്‍ ലാപോര്‍ട്ട പുതിയ ട്രാന്‍സ്ഫറിന് എതിരാണ്. നിലവില്‍ ക്ലബ്ബിന് പ്രസിഡണ്ട് ഇല്ലാത്തതിനാല്‍ ട്രാന്‍സ്ഫര്‍ നടത്താനാകില്ലെന്നും, ബര്‍തമ്യൂ സ്ഥാനമൊഴിയുന്നതിനു മുമ്പ് കളിക്കാരെ വാങ്ങണമായിരുന്നുവെന്നും ലാപോര്‍ട്ട പറഞ്ഞു. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്ന് നെയ്മറിനെ വാങ്ങിയത് സുതാര്യമായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ അഗസ്തി ബെനഡിറ്റോയും കരാറിന് എതിരാണ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തുറാനെ അത്‌ലറ്റികോയിലേക്ക് തിരികെ അയച്ച് മറ്റൊരു കളിക്കാരനെ വാങ്ങുമെന്ന് ബെനഡിറ്റോ പറഞ്ഞു. നിലവില്‍ ട്രാന്‍സ്ഫര്‍ നിരോധനം നേരിടുന്ന ബാര്‍സ, തുറാന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയാല്‍ തന്നെ അടുത്ത ജനുവരിയില്‍ മാത്രമേ താരത്തെ മത്സരിപ്പിക്കാന്‍ കഴിയൂ.

Asamoah Gyan expected in China on Wednesday

The Al Ain striker will be travelling to China where he is expected to finalise a reported move to Shanghai SIPG
Ghana captain Asamoah Gyan is expected to travel to China on Wednesday to complete his reported contract with Shanghai SIPG.
The former Sunderland striker has attracted interest from several clubs, with the Chinese Super League side believed to be frontrunners.  
Former England manager Sven-Goran Eriksson, who handles the nine-year-old outfit, is keen on bringing the 29-year-old striker on board to challenge the recent capture of Senegalese striker Demba Ba by their archrivals Shanghai Shenhua.
Shang

Tuesday, 7 July 2015

കോപ്പ കിട്ടിയില്ലെങ്കിലും അര്‍ജന്റീന ഒന്നാമതാകും

കോപ്പ കിട്ടിയില്ലെങ്കിലും അര്‍ജന്റീന ഒന്നാമതാകും

ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ മറികടന്ന് അര്‍ജന്റീന ഒന്നാമതെത്തും. ഫൈനലില്‍ തോറ്റെങ്കിലും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന തുടര്‍ച്ചയായി നാലുകളികള്‍ ജയിച്ചു. ഇക്കാലത്ത് ജര്‍മനിക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കുറവായിരുന്നു. അതും അര്‍ജന്റീനയ്ക്ക് തുണയാകും. 

വ്യാഴാഴ്ചയാണ് പുതിയ ഫിഫ റാങ്കിങ് പ്രസിദ്ധീകരിക്കുക.
ഇതിനുമുമ്പ് ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാമതെത്തിയത് 2008-ലാണ്.
റുമാനിയ എട്ടാം റാങ്കിലും വെയ്ല്‍സ് 10-ാം റാങ്കിലുമെത്തും. സ്‌പെയിന്‍ (11), കോപ്പ അമേരിക്ക വിജയികളായ ചിലി (12), ഇറ്റലി (17), ഫ്രാന്‍സ് (22) എന്നിങ്ങനെയാകും പുതിയ റാങ്കിങ്.

മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സി നിരസിച്ചു




കോപ അമേരിക്കയിലെ മികച്ച താരത്തിനുള്ള പുരസ്കാരം അര്‍ജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി നിരസിച്ചു. ഇതോടെ, ട്രോഫി സമര്‍പ്പണ ചടങ്ങില്‍നിന്ന് സംഘാടകര്‍ മികച്ച താരത്തിനുള്ള അവാര്‍ഡും എടുത്തുമാറ്റി. കോപ കിരീടദാനച്ചടങ്ങിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. മെസ്സിയെയാണ് സംഘാടകര്‍ ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുത്തത്. എന്നാല്‍, ഒരു ഗോള്‍ മാത്രം നേടുകയും അര്‍ജന്‍റീനക്ക് കിരീടം നഷ്ടമാവുകയും ചെയ്ത സാഹചര്യത്തില്‍ മികച്ച താരത്തിനുള്ള ട്രോഫി ഏറ്റുവാങ്ങാന്‍ മെസ്സി വിസമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, മൈതാനത്തെ വേദിയിലത്തെിച്ച പുരസ്കാരം സംഘാടകര്‍ എടുത്തുമാറ്റി. അര്‍ജന്‍റീനക്ക് കിരീടം നഷ്ടമായ സാഹചര്യത്തില്‍ വ്യക്തിഗത സമ്മാനം വേണ്ടെന്ന് മെസ്സി തീരുമാനിക്കുകയായിരുന്നു. ഗ്രൂപ് റൗണ്ടില്‍ പരഗ്വേക്കെതിരെ നേടിയ ഒരു ഗോള്‍ മാത്രമാണ് മുന്‍ ലോകതാരത്തിന്‍െറ നേട്ടം.

വീണ്ടുമില്ല രാജ്യത്തിനായി ഒരു കിരീടം

1. 2014 ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റതിനുശേഷം സമ്മാനവിതരണ വേദിയില്‍ മെസ്സി  2. മെസ്സി കോപ സമ്മാനദാനവേദിയില്‍


ലയണല്‍ മെസ്സിയെന്ന താരരാജാവ് വര്‍ഷങ്ങളായി താലോലിക്കുന്ന സ്വപ്നം വീണ്ടും അകന്നുപോയി. രാജ്യത്തിനായൊരു കിരീടം നേടാന്‍ ഒരുവര്‍ഷത്തിനിടെ കളിച്ച രണ്ടാമത്തെ ഫൈനലിലും മെസ്സി പരാജിതനായി. 22 വര്‍ഷത്തെ കാത്തിരിപ്പിന് അറുതിവരുത്തണമെന്ന് തുറന്നുപറഞ്ഞുകൊണ്ടായിരുന്നു താരം ഇത്തവണ കോപ ദിനങ്ങളിലേക്ക് കടന്നത്. ഒരു ഗോളിന് പിന്നാലെയുള്ള മത്സരങ്ങളില്‍ അല്‍പം തിളക്കം കുറഞ്ഞെങ്കിലും പരഗ്വേക്കെതിരായ സെമിഫൈനലില്‍ സാക്ഷാല്‍ മെസ്സിയെ കണ്ട് ആരാധകര്‍ കോരിത്തരിച്ചു. ഫൈനലിലും ആ മെസ്സി മാജിക്ക് കാണാന്‍ കാത്തിരുന്നവര്‍ക്ക് തലകുനിച്ച് മടങ്ങുന്ന അര്‍ജന്‍റീന നായകനെയാണ് കാണാനായത്.
ഷൂട്ടൗട്ടില്‍ കിക്ക് ലക്ഷ്യത്തിലത്തെിച്ച ഒരേയൊരാളായിട്ടും പഴി മെസ്സിക്ക് നേരെതന്നെയാണ്. മെസ്സിയെ പോലൊരുതാരം 63 തവണ മാത്രമാണ് ഫൈനലില്‍ പന്ത് തൊട്ടതെന്നത് കണക്കിലെടുക്കുമ്പോള്‍തന്നെ മനസ്സിലാകും അര്‍ജന്‍റീന സാന്‍റിയാഗോയില്‍ അനുഭവിച്ചത്. ഗോള്‍മുഖത്തേക്ക് മെസ്സിയുടെ പ്രവേശംതന്നെ അപൂര്‍വമായിരുന്നു. കോപയിലും പരാജയപ്പെട്ടതോടെ എക്കാലത്തെയും മികച്ചവരുടെ കണക്കില്‍ മെസ്സിയെ മുന്‍നിരയില്‍ പ്രതിഷ്ഠിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ വീണ്ടും തലപൊക്കി. രാജ്യത്തിനായി ലോകകപ്പുകള്‍ സമ്മാനിച്ച പെലെക്കും മറഡോണക്കും ഒപ്പം താരതമ്യം പോലും വേണ്ടെന്ന് വാദിക്കുന്നുണ്ട് പലരും.
ഫൈനലില്‍ മെസ്സിയുടെ സഹോദരനുള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഗാലറിയില്‍ ചിലി ആരാധകരുടെ ആക്രമണത്തിനിരയായി എന്നസംഭവം കൂടിയായപ്പോള്‍ താരത്തിന് പൂര്‍ണമായും വേദന സമ്മാനിച്ചാണ് ഇത്തവണ കോപക്ക് അന്ത്യമായത്.

Sunday, 5 July 2015

തോൽവി അംഗീകരിക്കുന്നു. അതായിരുന്നു വിധി, കാത്തിരിക്കാൻ.. നിർഭാഗ്യം ഞങ്ങളെ വിട്ടൊയിയുന്നില്ല

         




   തോൽവി അംഗീകരിക്കുന്നു. അതായിരുന്നു വിധി, കാത്തിരിക്കാൻ..
നിർഭാഗ്യം ഞങ്ങളെ വിട്ടൊയിയുന്നില്ല, എന്നിരുന്നാലുംഞങ്ങൾ
അന്തസുളള  പോരളികളായിട്ടു കളിച്ചാണ് ആണ്കുട്ടികളായിട്ടാണ് തിരിച്ച് പോകുന്നത്. ഞങ്ങൾ  ഇനിയും വരും മനോഹരമായ ഫുട്ബോൾ കാഴ്ചവെക്കാൻ
ഞങ്ങളുടെ മെസ്സി  ഇന്നും പകരം വെക്കാനില്ലാത്ത രാജാവ്‌ തന്നെയാണ്.... കളി നിലക്കാത്ത കാലത്തോളം ഫുട്ബോൾ ഉള്ള കാലത്തോളം  കപ്പ്‌  നേടിയില്ലേലും ഞങ്ങൾ അർജൻ്റീനകും ലിയോക്കുമൊപ്പമുണ്ട്.. കാരണം ഞങ്ങൾ ഇന്നും ആ മാസ്മരിക കളിയെ ഇഷ്ട്ടപ്പെടുന്നു.
വാമോസ്  അർജന്റിന ......!!!
         ഞമ്മളെ ടീം തോറ്റ്...... ഇനി അടുത്ത കളിക്ക് നോക്കാ.... പക്ഷെ എത്ര തോറ്റാലും കൈ ഉയര്‍ത്തി.... നെഞ്ച് ഉയര്‍ത്തി ഞമ്മള്‍ വിളിക്കും വമോസ് ... വമോസ്... വമോസ്..... പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന് കളി കണ്ട ബ്രസീൽ ഫാൻസിനു  ഇനി പുറത്തു വരാം.
            മഞ്ഞകളെ നിങ്ങൾക്ക് എന്തിനാ ഇത്ര രോക്ഷം . നിങ്ങള് തോറ്റപ്പോ ഞങ്ങള് ജയിച്ചതാണോ നിങ്ങളുടെ പ്രശ്നം . കളി ആവുമ്പോ തോല്ക്കും ജയിക്കും അതു സ്വാഭാവികം . പിന്നെ എന്തു പറഞ്ഞാലും "ഞങ്ങള്ക്ക് 5 ലോക കപ്പുണ്ട് " എന്നാ കേട്ടോ മഞ്ഞകളെ ഇത് കോപ അമേരിക്ക യാ അല്ലാതെ ലോകകപ്പല്ല . ഞങ്ങള് 14 പ്രാവശ്യം കോപ ഉയർത്തിയപ്പോ നിങ്ങള് മഞ്ഞകൾ വെറും 8 പ്രാവശ്യം മാത്രമാണ് കൊപ നേടിയത് ഞങ്ങള് 6 പ്രാവശ്യം പാൻ അമേരിക്ക ഉയർത്തിയപ്പോനിങ്ങള് മഞ്ഞകൾ വെറും 4 പ്രാവശ്യം ഞങ്ങള് 6 പ്രാവശ്യം U20 ലോകകപ്പ് ഉയർത്തിയപ്പോ നിങ്ങള് മഞ്ഞകൾ 5 പ്രാവശ്യം ഞങ്ങള് 2 പ്രാവശ്യം ഒളിമ്പിക്സ് മെഡൽ നേടിയപ്പോ നിങ്ങള് മഞ്ഞകൾ നേടിയതോ വെറും" വട്ട പൂജ്യം "ഫെടരെ ഷൻ കപ്പ്‌ നിങ്ങള് 4 ഞങ്ങള് 1 ലോകകപ്പ്‌ നിങ്ങള്5 ഞങ്ങള് 2 മൊത്തം 31 കപ്പുകൾ ഞങ്ങൾ നേടിയപ്പോ നിങ്ങള്നേടിയത് 26 കപ്പുകൾ ആണെന്ന യാഥാർത്യം മനസ്സിലാക്കുക ഇതാണ് argentina . BRAZIL സീനിയർ ടീമുകൾ നേടിയ കപ്പിന്റെ എണ്ണം (പിന്നേ ഈ കണക്കിനെ മറികടക്കാൻ നിങ്ങള്ക്ക് നിങ്ങളുടെ ജൂനിയർ ടീമിൻറെ കണക്ക് പറയേണ്ടിവരും ) 24 കൊല്ലമായി ഞങ്ങള് ഒരു കപ്പു നേടീട്ടു എന്ന് പറയുന്ന നിങ്ങള് ഇത്രകാലമായിട്ടും ഞങ്ങളുടെ ഒപ്പമെതീട്ട് ഇല്ലല്ലോ ?????? പിന്നേ എന്തിനു നിരാഷരാകണം ഞങ്ങള് .????? അതുകൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ നെഞ്ചിൽ കൈവെച്ചു പറയുന്നതു ""വാമോസ് അർജെന്റീന ""എന്ന
        ഒളിച്ചിരുന്ന ബ്രാകൾ എല്ലാവരും പുറത്തിറങ്ങി  ബഹളം വെക്കുന്നത് കേട്ടപ്പോൾ ഞാൻ കരുതി ഈ ബ്രസീലിന്റെ പുതിയ പേരാണ് ചിലി എന്ന്.





മെസ്സി ഇനിയും കാത്തിരിക്കണം



ലോക ഫുട്ബോളിലെ വിസ്‍മയ താരമാണ് ലയണല്‍ മെസ്സി. കിരീടങ്ങള്‍ പലതു നേടി. ഗോളുകള്‍ എണ്ണത്തില്‍ റെക്കോര്‍ഡുകളായി. നാലു തവണ ലോക ഫുട്ബോളറായതാണ്. പക്ഷേ രാജ്യത്തിന്റെ ജേഴ്‍സിയില്‍ കിരീടധാരണത്തിനായി മെസ്സിക്ക് ഇനിയും കാത്തിരിക്കണം. ബാഴ്‍സലോണയ്‍ക്കു കളിക്കുമ്പോള്‍ മാത്രമേ ചാമ്പ്യന്‍പട്ടങ്ങള്‍ പേരിനൊപ്പം ചേര്‍ക്കാനാവുന്നുള്ളൂവെന്ന് വിമര്‍ശകശരങ്ങള്‍ക്ക് മറുപടികൊടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ലോകകപ്പിലും ഇപ്പോള്‍ കോപ്പ അമേരിക്കയിലും 'കാലെത്തും ദൂരത്ത് 'നിന്ന് വഴിമാറിപ്പോകുകയായിരുന്നു കിരീടനേട്ടങ്ങള്‍.

അര്‍ജന്റീനയ്‍ക്കായി ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ട് മെസ്സി. യൂത്ത് വേള്‍ഡ് കപ്പും നേടിയിട്ടുണ്ട്. പക്ഷേ ഫുട്ബോള്‍ ലോകത്ത് രാജ്യത്തിന്റെ ജേഴ്‍സിയിട്ട് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെങ്കില്‍ ലോകകപ്പോ കോപ്പ അമേരിക്കയോ നേടണമായിരുന്നു മെസ്സിക്ക്. അത് ആരെക്കാളും അറിയുന്നയാളുമായിരുന്നു മെസ്സി. അതുകൊണ്ടുതന്നെയാണ് ചിലിയുമായുള്ള അന്തിമപോരാട്ടത്തിന് വളരെ മുന്നേ തന്നെ മെസ്സി നയം പ്രഖ്യാപിച്ചതും. ചിലിക്കെതിരെ ഗോളടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, മെസ്സി.

സെമിഫൈനലില്‍ മെസ്സിയുടെ കരുത്തിലായിരുന്നു അര്‍ജന്റീന വിജയിച്ചത്. ആറ് ഗോളുകള്‍ നേടിയപ്പോള്‍ അതിലെ നാല് ഗോളുകള്‍ക്കും വഴിവെച്ചത് മെസ്സിയായിരുന്നു. മെസ്സിയുടെ പാസില്‍ നിന്നായിരുന്നു ഗോളുകള്‍ പിറന്നത്. പതിവിന് വിപരീതമായി ഗോള്‍ നേടാന്‍ ശ്രമിക്കുന്നതിന് പകരം ഗോള്‍ അടിപ്പിക്കാനായിരുന്നു മെസ്സി ശ്രമിച്ചത്. എന്നാല്‍ ഫൈനലില്‍ തന്റെ  ബൂട്ടില്‍ നിന്ന് ഗോളുകള്‍ പ്രതീക്ഷിക്കാമെന്നു മെസ്സി പറഞ്ഞിരുന്നു. 

പക്ഷേ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല ഫൈനല്‍‍. മെസ്സി കളിമികവിന്റെ നിഴലായി മാറുകയും കളിക്കളത്തില്‍ ആക്രമിക്കപ്പെടുകയും ചെയ്‍തു. എന്നാല്‍ നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്ന ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്‍ക്ക് ആയി ലക്ഷ്യം കണ്ടത് മെസ്സി മാത്രമായിരുന്നു. ഗോള്‍ നേടുമെന്ന വാക്കുപാലിച്ചുവെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഹിഗ്വയ്‍നും ബനേഗയും കിക്കുകള്‍ പാഴാക്കിയതോടെ വിജയം അര്‍ജന്റീനയ്‍ക്ക് നിഷേധിക്കപ്പെട്ടു. എന്തായാലും, ഇതിഹാസതാരങ്ങള്‍ക്കിടയില്‍ മെസ്സിയുടെ സ്ഥാനം എവിടെയെന്ന ചോദ്യം ഇനിയും ചര്‍ച്ച ചെയ്യപ്പെടും. രാജ്യത്തിനായി കിരീടം നേടുന്നതുവരെ

Copa America: After shocking loss, Lionel Messi’s family attacked by Chile fans




After having to face a shocking loss against Chile in the Copa America final, here on Sunday, the situation turned ugly for Argentine star striker Lionel Messi when his parents and two of his brothers had to be moved to safety after Chile fans attacked them.
Just before half-time at Estadio National, Messi’s oldest brother Rodrigo was hit by an object hurled by a fan. The incident was watched by his family from a television cabin in the stadium after security intervened, according to a report in ‘Daily Mail’. Messi’s relatives also had to bear the brunt of the loss after insults were hurled at them.
Chile won the high-voltage match 4-1 on penalties, ending their 99-year drought for the Copa America title.
Sergio Aguero's family were also allegedly abused by some Chilean supporters during the match. Messi's parents Celia and Jorge, his brothers Rodrigo and Matias hoped to see their son end Argentina's trophy drought.

പ്രശ്നങ്ങള്‍ക്കു നടുവിലാണ് ബ്രസീല്‍ ^കക്ക



ബ്രസീലിന്‍െറ ഫുട്ബാള്‍ സൗന്ദര്യം നഷ്ടപ്പെടുന്നതില്‍ പരിതപിച്ച് കക്ക. ‘ബ്രസീല്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. യൂറോപ്യന്‍ ക്ളബ് ഫുട്ബാളിനെ ആശ്രയിക്കുകയാണ് ദേശീയ ടീം. താരങ്ങളില്‍ വലിയൊരു പങ്കും യൂറോപ്യന്‍ ലീഗുകളിലാണ്. നമ്മുടെ മികച്ച താരങ്ങളും മറ്റുരാജ്യങ്ങളിലേക്ക് പോവുകയാണ്. ബ്രസീല്‍ ലീഗ് ഫുട്ബാളുകള്‍ വീണ്ടെടുക്കപ്പെട്ടാലേ ദേശീയ ഫുട്ബാളും രക്ഷപ്പെടൂ. ആഭ്യന്തര മത്സരങ്ങളുടെ സ്റ്റേഡിയങ്ങളില്‍ കാണികളത്തെുന്നില്ല. ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ് മുമ്പൊരിക്കലുമില്ലാത്ത വിധം ദരിദ്രാവസ്ഥയിലാണ്. മറ്റു രാജ്യങ്ങള്‍ പുതിയ ആശയങ്ങളുമായി വികസനവഴി സ്വീകരിക്കുമ്പോള്‍ നമ്മള്‍ പരിഹാരം കാണാതെ കാഴ്ചക്കാരാവുകയാണ്’ -മുന്‍ ലോകചാമ്പ്യന്‍ ടീമംഗവും ലോകഫുട്ബാളറുമായ കക്ക പറഞ്ഞു. ‘ഞാന്‍ ഇപ്പോഴും ആരാധകന്‍ തന്നെയാണ്. പക്ഷേ, നമ്മള്‍ പ്രശ്നങ്ങള്‍ക്കു നടുവിലാണ്. അതിനുപരിഹാരം കാണണം’ -സൂപ്പര്‍താരം പറയുന്നു.
                             തോല്‍ക്കുന്ന മെസി, അര്‍ജന്റീന

തോല്‍വികളില്‍ നിന്നാണ് ഏറെ പഠിക്കേണ്ടത്. ജയങ്ങളില്‍ നിന്നല്ല- അര്‍ജന്റീനയുടെയും ചിലിയുടെയും മുന്‍ പരിശീലകനായ മാഴ്സെലോ ബിയെല്‍സ ഒരിക്കല്‍ പറഞ്ഞതാണിത്. തോല്‍വികളെ പുസ്തകങ്ങളാക്കി ചിലി പഠിച്ചു. അര്‍ജന്റീന ഒന്നും പഠിച്ചില്ല. ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ തോല്‍വിയില്‍ നിന്നായിരുന്നു ചിലിയുടെ തുടക്കം. പക്ഷേ, ഫൈനലില്‍ തോറ്റ അര്‍ജന്റീനയ്ക്ക് ഒരു വര്‍ഷത്തിനുശേഷമുള്ള കോപയിലും കണ്ണീര്‍തന്നെയായി.ഒരു ലോകകപ്പ്, രണ്ടു കോപ അമേരിക്ക.
ഫൈനലില്‍ ജയിക്കാന്‍ അറിയാത്ത ഒരു സംഘമായി അര്‍ജന്റീന മാറി. ഒരു ലോക താരം, ഒട്ടനേകം മികച്ച കളിക്കാര്‍. എന്നിട്ടും അര്‍ജന്റീനയ്ക്ക് കഴിഞ്ഞ 22 വര്‍ഷമായി കിരീടമില്ല. 1993ല്‍ മെക്സിക്കോയില്‍ നടന്ന കോപയില്‍ മെക്സിക്കോയെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം ചൂടി. ഡാനിയേല്‍ പസാറെല്ല, മരിയോ കെംപസ്, ബാറ്റിസ്റ്റ്യൂട്ട, ദ്യേഗോ മാറഡോണ തുടങ്ങിയ കളിക്കാരുടെ കാലഘട്ടങ്ങളില്‍കിരീടങ്ങള്‍ക്ക് ഇതുപോലെ ദാരിദ്ര്യമുണ്ടായിരുന്നില്ല.
1978 മുതല്‍ 1993വരെയുള്ള കാലഘട്ടത്തില്‍ ഓരോരുത്തര്‍ക്കുംകീഴില്‍ ലോകകിരീടങ്ങളും കോപ കിരീടങ്ങളും അര്‍ജന്റീന ഉയര്‍ത്തി. 1978ലും 1986ലും ലോകകപ്പ്, 1990ല്‍ ഫൈനലില്‍ തോറ്റു. 1991ലും 1993ലും കോപ. 1995 മുതല്‍ 2007 വരെയുള്ള ഏഴു അണ്ടര്‍ 20 ലോകകപ്പുകളില്‍ അഞ്ചിലും അവര്‍ ജേതാക്കളായിരുന്നു. 2005ലെ അണ്ടര്‍ 20 ലോകകപ്പ് വിജയം നേടിയ ടീമിലെ ഒമ്പതുപേര്‍ ഇപ്പോള്‍ ടീമിലുണ്ട്. ഫെര്‍ണാണ്ടോ ഗാഗോ, എസ്ക്യൂയെല്‍ ഗരായ്, സബലേറ്റ, ലൂകാസ് ബിലിയ, അഗ്വേറോ, മെസി എന്നിവര്‍. സെര്‍ജിയോ റൊമേറോ, എവര്‍ ബനേഗ, ഡി മരിയ എന്നിവര്‍ 2007 ലോകകപ്പ് ടീമിലുണ്ടായിരുന്നവര്‍. അന്ന് ഗാരി മെദല്‍, മൗറീഷ്യോ ഇസ്ല, അര്‍ട്യൂറോ വിദാല്‍, അലെക്സി സാഞ്ചെസ് എന്നിവരുള്‍പ്പെട്ട ചിലി ടീമിനെ തോല്‍പ്പിച്ചു.
1993ലെ കോപ വിജയത്തിനുശേഷം ആറു ലോകകപ്പും ഏഴു കോപയും കഴിഞ്ഞു. ബാറ്റിക്കും മാറഡോണയ്ക്കുംശേഷം ലോകം കീഴടക്കി താരങ്ങള്‍ വന്നെങ്കിലും കിരീടമെന്ന സ്വപ്നം അകന്നുതന്നെ നിന്നു. 2007ലെ ഫൈനലില്‍ ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളിന് അര്‍ജന്റീന തകര്‍ന്നടിയുകയായിരുന്നു. 2011ല്‍ സ്വന്തംനാട്ടില്‍ നടന്ന കോപയില്‍ ഉറുഗ്വെയോട് ഷൂട്ടൗട്ടില്‍ ക്വാര്‍ട്ടറില്‍ തോറ്റു. 1994, 1998, 2002 ലോകകപ്പുകളില്‍ ചലനമുണ്ടാക്കാതെപോയ അര്‍ജന്റീന 2006ല്‍ കുന്നോളം പ്രതീക്ഷയുമായാണ് എത്തിയത്. ഹോസെ പെക്കര്‍മാന്റെ ടീമില്‍ യുവാന്‍ റോമന്‍ റിക്വല്‍മെ എന്ന മധ്യനിരയിലെ പകരംവയ്ക്കാനാകത്ത കളിക്കാരനുണ്ടായിരുന്നു.
മെസിയുടെ അരങ്ങേറ്റം. സെര്‍ബിയക്കെതിരെ 6-0ന്റെ സുന്ദരമായ ജയത്തിനുശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റു. 80-ാം മിനിറ്റ് വരെ മുന്നിട്ടുനിന്നശേഷം ഗോള്‍ വഴങ്ങി ഷൂട്ടൗട്ടില്‍ തോറ്റു. 2010ല്‍ മാറഡോണയ്ക്ക് കീഴിലെത്തിയ സംഘം അതേ ജര്‍മനിയോട് 4-0ന്റെ തോല്‍വി ഏറ്റുവാങ്ങി ക്വാര്‍ട്ടറില്‍ പുറത്തായി.സുവര്‍ണ സംഘത്തിന്റെ നല്ലകാലം അവസാനിക്കുകയാണ്. 2016ല്‍ കോപ നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇനിയുണ്ടാകാന്‍ ഇടയില്ല. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പാണ് ഇനിയുള്ളത്. ഇതായിരുന്നു അവസരം. പക്ഷേ, അര്‍ജന്റീന ഒരിക്കല്‍ക്കൂടി അവസാനപടിയില്‍ വീണുപോയി.

                                വേദന താങ്ങാനാകുന്നില്ല: മഷെറാനോ

സാന്തിയാഗോ > ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ രണ്ടാമത്തെ പ്രധാന ടൂര്‍ണമെന്റ് ഫൈനലില്‍ തോല്‍ക്കുന്നത് താങ്ങാനാകാത്തതാണെന്ന് അര്‍ജന്റീനയുടെ മധ്യനിരതാരം ഹാവിയെര്‍ മഷെറാനോ. കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഷെറാനോ.

Saturday, 4 July 2015

മെസിയേക്കാള്‍ മികച്ചവരുണ്ട്‌

മെസിയേക്കാള്‍ മികച്ചവരുണ്ട്‌: കണക്കില്‍ താരങ്ങള്‍ ചിലി തന്നെ 


കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയിലെ സാന്തിയാഗോയില്‍ ചുവപ്പന്‍കുപ്പായക്കാരുടെ ഇടയിലേക്കു അര്‍ജന്റീനയിറങ്ങുമ്പോള്‍ നേരിടേണ്ടത്‌ ഒരു വന്‍പടയെയാണ്‌. കളത്തില്‍ 11 പേരും കളത്തിനു പുറത്ത്‌ കാല്‍ലക്ഷത്തോളം ആരാധകരും. ചിലിയുടെ വെടിയുണ്ടകള്‍ മാത്രം പ്രതീക്ഷിച്ചെത്തുന്ന ആരാധകര്‍ക്കു അര്‍ജന്റീനയും മെസിയും ഒന്നുമായിരിക്കില്ല. അവര്‍ക്കു വേണ്ടത്‌ ചുവപ്പന്‍കുപ്പായക്കാരുടെ ചിരിമാത്രമായിരിക്കും. സാന്തിയാഗോയിലെ പുല്‍മൈതാനത്തിന്റെ വെള്ളവരയ്ക്കു പുറത്ത്‌ ആര്‍ത്തു വിളിക്കുന്ന കാല്‍ലക്ഷത്തോളം ആരാധകര്‍ക്കൊപ്പം അര്‍ജന്റീന ഭയക്കുന്ന കോപ്പയിലെ കണക്കുകളെ കൂടിയാണ്‌. 14 കിരീടത്തിന്റെ ചരിത്രം പറയാനുള്ള അര്‍ജന്റീനയ്ക്കു മുന്നില്‍ നാലു ഫൈനല്‍ മാത്രം കളിച്ച ചിലി യഥാര്‍ഥത്തില്‍ ശിശുക്കളാണ്‌

ചിലിക്ക് കോപ കിരീടം


ചിലിക്ക് ആദ്യ കോപ അമേരിക്ക കിരീടം. സാന്‍ഡിയാഗോയില്‍ നടന്ന ഫൈനലില്‍ അര്‍ജന്‍റീനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ചിലിയുടെ കന്നിക്കിരീട നേട്ടം (സ്കോര്‍ 4^1). നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.




പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍െറയും ബനേഗയുടെയും കിക്കുകള്‍ പാഴായതാണ് അര്‍ജന്‍റീനക്ക് തിരിച്ചടിയായത്.
സെമിഫൈനലില്‍ പരാഗ്വക്കെതിരെയുള്ള മത്സരത്തിന്‍െറയത്ര എളുപ്പമായിരുന്നില്ല അര്‍ജന്‍റീനക്ക് ചിലിക്കെതിരെയുള്ള മത്സരം. മികച്ച കളിയാണ് ചിലി പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ തന്നെ മുന്നേറ്റങ്ങളുണ്ടായി. ലാവെസ്സി, അഗ്യൂറോ എന്നിവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിയാത്തത് അര്‍ജന്‍റീനയില്‍ നിന്ന് കിരീടം അകറ്റി. മറുവശത്ത് ചിലിയുടെ സൂപ്പര്‍ താരം അലക്സി സാഞ്ചസിനും ലഭിച്ചിരുന്നു ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍.

''ആര്‍ക്കുവേണേലും ഇപ്പോള്‍ ബ്രസീല്‍ ടീമില്‍ കളിക്കാം''

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നാണംകെട്ട തോല്‍വിയോടെ പുറത്തായ ബ്രസീല്‍ ടീമിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം റിവാള്‍ഡോ. ടീമിലേക്ക്‌ താരങ്ങളെ തെരഞ്ഞെടുക്കുന്ന കോച്ച്‌ ദുംഗയുടെ തെറ്റായ രീതിയാണ്‌ കോപ്പ അമേരിക്കയില്‍ ബ്രസീല്‍ തിരിച്ചടി നേടിരാന്‍ കാരണമെന്ന്‌ റിവാള്‍ഡോ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളെയല്ല ദുംഗ ബ്രസീല്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കുന്നതെന്ന്‌ റിവാള്‍ഡോ കുറ്റപ്പെടുത്തി. ദുംഗ ടീമിനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റിയില്ലെങ്കില്‍ 30 വര്‍ഷത്തേക്ക്‌ ബ്രസീലിന്‌ കിരീടങ്ങളൊന്നും സ്വപ്‌നം കാണാന്‍ കഴിയില്ലെന്നും റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ലോക ഫുട്‌ബോളിലെ മുന്‍നിര ലീഗുകളില്‍ കളിക്കുന്ന താരങ്ങളെയാണ്‌ ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്‌. ചൈനയിലും യു.എ.ഇയിലുമൊക്കെ കളിക്കുന്ന താരങ്ങളാണിപ്പോള്‍ ബ്രസീല്‍ ടീമിലുള്ളത്‌. മികച്ച ഫോമില്‍ കളിച്ചിട്ടും 2006-ല്‍ ഗ്രീസിലെക്ല ബില്‍ കളിക്കുന്നുവെന്ന ഒറ്റ കാരണത്താലാണ്‌ തന്നെ ദേശീയ ടീമില്‍ നിന്ന്‌ ഒഴിവാക്കിയത്‌. ഇപ്പോള്‍ ആര്‍ക്കു വേണമെങ്കിലും ബ്രസീല്‍ ടീമില്‍ കളിക്കാമെന്ന അവസ്‌ഥയാണ- റിവാള്‍ഡോ പറഞ്ഞു. - 

Thursday, 2 July 2015

Roberto Carlos to manage Delhi team in Indian Super League

Former Brazil and Real Madrid defender Roberto Carlos will manage the Delhi Dynamos for the upcoming edition of the Indian Super League. The signing, which was announced on the team's website on Sunday, is one of the biggest in the franchise-based league that saw players like Nicolas Anelka, Alessandro Del Piero, Robert Pires, Luis Garcia and David Trezeguet turn out for different teams in the inaugural edition last year.

Carlos, known for his powerful free-kicks, was a member of the Brazilian World Cup squads that reached the final in 1998 and won the tournament in 2002. The 42-year-old Carlos's managerial experience includes stints with Turkish sides Sivasspor and Akhisar Belediyespor.

The Delhi team, coached by Dutch coach Harm Van Veldhoven, had failed to make the semifinals of the eight-team competition last year. The ISL has been the most highly anticipated pro league in India since cricket's Indian Premier League was launched in 2008, surpassing interest in similar competitions in more traditionally popular games in India like field hockey and kabaddi.
Though the standard of football has generally been dismal with India ranked only 141st in the FIFA rankings, the ISL has been seen as a means to glamorise the game. The second edition of the ISL will be held from October 3 to December 20.

Wednesday, 1 July 2015

ഹള്‍ക്കിന്റെ റോക്കറ്റ് ഗോള്‍

             പന്തിനൊപ്പം ഗോള്‍കീപ്പര്‍ വല തുളച്ച് പുറത്തേക്ക്



അത്ഭുതങ്ങളുടേതാണ് കാല്‍പ്പന്തിന്റെ ലോകം. പന്തു പിടിക്കാന്‍ ശ്രമിച്ച ഗോള്‍ കീപ്പര്‍ വലതുളച്ച് പന്തിനോടൊപ്പം പുറത്തേക്കു വീഴുക എന്നത് കാല്‍പ്പന്തിന്റെ ചരിത്രത്തില്‍ കേട്ടു കേഴ് വിയില്ലാത്ത സംഭവമാണ്. എന്നാല്‍ അങ്ങനെയൊന്ന് കഴിഞ്ഞ ദിവസം പാരീസില്‍ അരങ്ങേറി. ബ്രസീലിന്റെ ലോകകപ്പു താരമായ ഹള്‍ക്കിന്റെ അടി തടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ആരാധകരെയാകെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്
    സെനിത് സെന്റ് പീറ്റേഴ്‌സിന്റെ കളിക്കാരനാണിപ്പോള്‍ 28കാരനായ ഹള്‍ക്ക്. അവരുടെ പരിശീനനക്കളരിയായിരുന്നു അരങ്ങ്. ഏതാനും പ്രതിരോധക്കാരെ ഡ്രിബിള്‍ ചെയ്തു മുന്നേറിയ ഹള്‍ക്ക് ഇടങ്കാല്‍ കൊണ്ടാണ് പോസ്റ്റിലേക്ക് ഷോട്ടെടുത്തത്. പക്ഷെ ഹള്‍ക്കിന്റെ കനത്ത ഷോട്ട് കയ്യിലൊതുക്കാന്‍ ശ്രമിച്ച ഗോള്‍കീപ്പര്‍ പന്തിനൊപ്പം വലതുളച്ച് പുറത്തേക്കു വീഴുകയാണുണ്ടായത്. ഹള്‍ക്കെടുത്ത റോക്കറ്റ് ഷോട്ടിന്റെ കരുത്തായിരുന്നു അതിനു കാരണം. ലോകഫുട്‌ബോളില്‍ പന്തുതട്ടുന്നവരില്‍ ഹള്‍ക്കിനോളം കരുത്തുള്ളവര്‍ ഇപ്പോഴില്ല. അമേരിക്കന്‍ കോമിക്ക് പരമ്പരയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ലോഫെറികനോയുമായുള്ള സാദൃശ്യമാണ് താരത്തിനു ഹള്‍ക്കെന്ന പേരു ലഭിക്കാന്‍ കാരണം. സഹകളിക്കാര്‍ രംഗം കണ്ട് അത്ഭുതപ്പെട്ടു. ഹള്‍ക്കാകട്ടെ ഗോള്‍കീപ്പറോട് കളിക്കു ശേഷം ക്ഷമാപണം നടത്തുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ നിറം മങ്ങിപ്പോയ ഹള്‍ക്കിനെ കോപ്പാ അമേരിക്കയില്‍ കളിക്കുന്ന ടീമില്‍ ദുംഗ ഉള്‍പ്പെടുത്തിയിരുന്നില്ല. വരും സീസണില്‍ എതിര്‍ ടീം ഗോള്‍ കീപ്പര്‍മാര്‍ കരുതിയിരിക്കണമെന്നൊരു സന്ദേശം കൂടി ഹള്‍ക്കിന്റെ ഈ അസാധാരണ ഗോള്‍ നല്‍കുന്നു

ഇനിയുള്ള യുഗം ഞങ്ങളുടേതാണ്.... കിരീട വരള്‍ചക്ക് വിരാമമായീ.




മാനസിക സമ്മര്‍ദ്ധം ഉയര്‍ന്ന്....ധമനികള്‍ വലിഞ്ഞ് മുറുകുമ്പോഴും..ഒരു 

ചെറു പുന്‍ചിരിയോടെ പെനാല്‍ട്ടി തട്ടിയകറ്റുന്ന ''റൊമേറയെ'' പോലെയുള്ള... താരങ്ങളുണ്ടെന്കില്‍ .... .... 

ഞൊടിയിട നേരം കൊണ്ട്..വെട്ടിത്തിരിഞ്ഞ് പന്തുമായി കുതിച്ച് പായുന്ന മെലിഞ്ഞുയര്‍ന്ന ''പാസ്റ്ററെ'' പോലെയുള്ള താരങ്ങളുണ്ടെന്‍കില്‍... ..... ..... 

ഇടിമിന്നല്‍ പോലെ..വലത് വിങ്ങിലൂടെ കുതിച്ച് പായുന്ന... മില്ലിമീറ്റര്‍ കൃത്യതയതയില്‍ പാസ്സ് കൊടുക്കുന്ന സബ്ലലു എന്ന് ഞങ്ങള്‍ വിളിക്കുന്ന ''സബലേറ്റയുണ്ടെന്‍കില്‍... .... ....

പ്രതിരോധത്തിലൂന്നി...ശരവേഗം കണക്കെ..എതിര്‍ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറുന്ന..''ബിഗിലയേയും..റോജയേയും'' പോലുള്ള താരങ്ങളുണ്ടെന്‍കില്‍.. .... 

ഏത് കൊടുന്കാറ്റും.. തന്‍റെ സ്ളെെഡിംങ്ങ് ടാക്ളിങ്ങിലൂടെ...പുഷ്പം പോലെ നേരിടുന്ന...''മസ്കരാനസുണ്ടെന്‍കില്‍.. .... ....

 പൊള്ളുന്ന ഷോട്ട്..കടുത്ത ഡ്രബ്ളിംഗ്....മിന്നല്‍ വേഗത...എന്നിവ നല്‍കി ദെെവം അറിഞ്ഞനുഗ്രഹിച്ച് ഞങ്ങളുടെ സ്വകാര്യ അഹന്‍കാരം.. ''ഡി മാരിയ..അഗ്യൂറോ''ഇവരുണ്ടെന്‍കില്‍ .... .... 


മുകളില്‍ പറഞ്ഞ എല്ലാം ഒത്തൊരുമിച്ച.. ഈ നൂറ്റാണ്ടില്‍..ദെെവം..ഞങ്ങള്‍ക്ക് മാത്രമായി നല്‍കിയ വരദാനം...ലാറ്റിനമേരിക്കയുടെ സ്വകാര്യ അഹന്‍കാരം.... തന്‍റെ കുറിയ കാലു കൊണ്ട് ..താരമൂല്യം കൊണ്ട്...ലോകം കാല്‍കീഴിലാക്കിയ.... ഞങ്ങളുടെ സ്വന്തം ..മുത്ത്..ലയണല്‍ മെസ്സിയുണ്ടെന്‍കില്‍.. .... .... 


ഞങ്ങളാരെ ഭയക്കണം...!..ഞങ്ങളെന്തിന് തളരണം.. .... .... ഇനിയുള്ള യുഗം ഞങ്ങളുടേതാണ്.... കിരീട വരള്‍ചക്ക് വിരാമമായീ.... .... .... ഞങളിതാ വരുന്നു ...ഇതാ തുടങ്ങുന്നു... .... .... 

കളിയഴകിനെ മാത്രം സ്നേഹിച്ച...നീലപ്പടയുടെ ആരാധകര്‍... കിരീടം കൊണ്ട് നിങ്ങളുടെ വായ്മൊഴികള്‍ അലന്‍കരിക്കാന്‍ ..സമയമായീ....



Argentina display title credentials to crush Paraguay in semi-final
Argentina avoided a repeat of their group-stage capitulation against Paraguay by producing a stunning display that resulted in a 6-1 victory, setting up a date with hosts Chile in the Copa América final.




La Albiceleste got off to the perfect start, with Marcos Rojo sweeping a Lionel Messi free kick home from 12 yards with just over a quarter of an hour gone.
Javier Pastore then doubled Argentina’s lead in the 27th minute - Messi again supplying the assist - as he fired a low drive past Justo Villar from the top of the box.