കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ പെപ് ഗാര്‍ഡിയോള താല്‍പ്പര്യം കാട്ടിയിരുന്നെന്ന് ബാഴ്സലോണയുടെ ബ്രസീലിയന്‍ പ്രതിരോധതാരം ഡാനി ആല്‍വേസ്. ഇക്കാര്യം ബ്രസീലിന്റെ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി മുന്‍ ബാഴ്സ പരിശീലകന്‍ സംസാരിച്ചിരുന്നതായി ആല്‍വേസ് പറഞ്ഞു. വിദേശി പരിശീലകനെ ബ്രസീല്‍ ആരാധകര്‍ അംഗീകരിക്കില്ലെന്നു പേടിച്ചാണ് ദേശീയ ഫുട്ബോള്‍ അസോസിയേഷന്‍ അത് വേണ്ടെന്നുവച്ചത്. ബ്രസീലിനെ ലോകചാമ്പ്യന്‍മാരാക്കണം എന്നാണ് പെപ് പറഞ്ഞത്. അതിനുവേണ്ടിയുള്ള തന്ത്രങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കോച്ചാണ് പെപ്- ആല്‍വേസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
0 comments:
Post a Comment