Subscribe:

Ads 468x60px

Tuesday, 7 July 2015

കോപ്പ കിട്ടിയില്ലെങ്കിലും അര്‍ജന്റീന ഒന്നാമതാകും

കോപ്പ കിട്ടിയില്ലെങ്കിലും അര്‍ജന്റീന ഒന്നാമതാകും

ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ മറികടന്ന് അര്‍ജന്റീന ഒന്നാമതെത്തും. ഫൈനലില്‍ തോറ്റെങ്കിലും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന തുടര്‍ച്ചയായി നാലുകളികള്‍ ജയിച്ചു. ഇക്കാലത്ത് ജര്‍മനിക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കുറവായിരുന്നു. അതും അര്‍ജന്റീനയ്ക്ക് തുണയാകും. 

വ്യാഴാഴ്ചയാണ് പുതിയ ഫിഫ റാങ്കിങ് പ്രസിദ്ധീകരിക്കുക.
ഇതിനുമുമ്പ് ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാമതെത്തിയത് 2008-ലാണ്.
റുമാനിയ എട്ടാം റാങ്കിലും വെയ്ല്‍സ് 10-ാം റാങ്കിലുമെത്തും. സ്‌പെയിന്‍ (11), കോപ്പ അമേരിക്ക വിജയികളായ ചിലി (12), ഇറ്റലി (17), ഫ്രാന്‍സ് (22) എന്നിങ്ങനെയാകും പുതിയ റാങ്കിങ്.

0 comments:

Post a Comment