Subscribe:

Ads 468x60px

Tuesday, 7 July 2015

ബനേഗയുമായി തല്ലുണ്ടായില്ലെന്ന്‌ മഷ്രാനോ

സഹ താരം എവര്‍ ബനേഗയുമായി വഴക്കുണ്ടാക്കിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമാണെന്ന്‌ അര്‍ജന്റീന താരം ഷാവിയര്‍ മഷ്രാനോ. ചിലിക്കെതിരേ നടന്ന കോപ്പാ അമേരിക്ക ഫൈനലിനു ശേഷം മഷ്രാനോയും ബനേഗയും തമ്മില്‍ വഴക്കടിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബനേഗയും ഗൊണ്‍സാലോ ഹിഗ്വേയിനും കിക്കുകള്‍ പാഴാക്കിയതാണ്‌ അര്‍ജന്റീനയെ കോപ്പാ കിരീടത്തില്‍നിന്ന്‌ അകറ്റിയത്‌. കിക്ക്‌ പാഴാക്കിയതിനെച്ചൊല്ലി ഡ്രസിങ്‌ റൂമില്‍ വച്ചാണ്‌ മഷ്രാനോയും ബനേഗയും തമ്മില്‍ വാക്കേറ്റമുണ്ടായത്‌. കലിമൂത്ത മഷ്രാനോ ബനേഗയെ അടിക്കാനായി ഓങ്ങിയെന്നും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു.
സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയുടെ മധ്യനിര താരമാണ്‌ മഷ്രാനോ. സ്‌പെയിനിലെ തന്നെ സെവിയയുടെ മധ്യനിരക്കാരനാണ്‌ എവര്‍ ബനേഗ. ലോകമെമ്പാടുമായി ഒരു ലക്ഷത്തിലേറെ പേര്‍ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന സമയത്ത്‌ പെനാല്‍റ്റി കിക്കെടുക്കുന്ന താരം പാഴാക്കിയതില്‍ അദ്‌ഭുതപ്പെടാനൊന്നുമില്ലെന്നായിരുന്നു മഷ്രാനോയുടെ നിലപാട്‌.

0 comments:

Post a Comment