Subscribe:

Ads 468x60px

Sunday, 5 July 2015

പ്രശ്നങ്ങള്‍ക്കു നടുവിലാണ് ബ്രസീല്‍ ^കക്ക



ബ്രസീലിന്‍െറ ഫുട്ബാള്‍ സൗന്ദര്യം നഷ്ടപ്പെടുന്നതില്‍ പരിതപിച്ച് കക്ക. ‘ബ്രസീല്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. യൂറോപ്യന്‍ ക്ളബ് ഫുട്ബാളിനെ ആശ്രയിക്കുകയാണ് ദേശീയ ടീം. താരങ്ങളില്‍ വലിയൊരു പങ്കും യൂറോപ്യന്‍ ലീഗുകളിലാണ്. നമ്മുടെ മികച്ച താരങ്ങളും മറ്റുരാജ്യങ്ങളിലേക്ക് പോവുകയാണ്. ബ്രസീല്‍ ലീഗ് ഫുട്ബാളുകള്‍ വീണ്ടെടുക്കപ്പെട്ടാലേ ദേശീയ ഫുട്ബാളും രക്ഷപ്പെടൂ. ആഭ്യന്തര മത്സരങ്ങളുടെ സ്റ്റേഡിയങ്ങളില്‍ കാണികളത്തെുന്നില്ല. ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ് മുമ്പൊരിക്കലുമില്ലാത്ത വിധം ദരിദ്രാവസ്ഥയിലാണ്. മറ്റു രാജ്യങ്ങള്‍ പുതിയ ആശയങ്ങളുമായി വികസനവഴി സ്വീകരിക്കുമ്പോള്‍ നമ്മള്‍ പരിഹാരം കാണാതെ കാഴ്ചക്കാരാവുകയാണ്’ -മുന്‍ ലോകചാമ്പ്യന്‍ ടീമംഗവും ലോകഫുട്ബാളറുമായ കക്ക പറഞ്ഞു. ‘ഞാന്‍ ഇപ്പോഴും ആരാധകന്‍ തന്നെയാണ്. പക്ഷേ, നമ്മള്‍ പ്രശ്നങ്ങള്‍ക്കു നടുവിലാണ്. അതിനുപരിഹാരം കാണണം’ -സൂപ്പര്‍താരം പറയുന്നു.

0 comments:

Post a Comment