skip to main |
skip to sidebar
മികച്ച താരത്തിനുള്ള പുരസ്കാരം മെസ്സി നിരസിച്ചു
കോപ അമേരിക്കയിലെ മികച്ച താരത്തിനുള്ള പുരസ്കാരം അര്‍ജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി നിരസിച്ചു. ഇതോടെ, ട്രോഫി സമര്‍പ്പണ ചടങ്ങില്‍നിന്ന് സംഘാടകര്‍ മികച്ച താരത്തിനുള്ള അവാര്‍ഡും എടുത്തുമാറ്റി. കോപ കിരീടദാനച്ചടങ്ങിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. മെസ്സിയെയാണ് സംഘാടകര്‍ ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുത്തത്. എന്നാല്‍, ഒരു ഗോള്‍ മാത്രം നേടുകയും അര്‍ജന്‍റീനക്ക് കിരീടം നഷ്ടമാവുകയും ചെയ്ത സാഹചര്യത്തില്‍ മികച്ച താരത്തിനുള്ള ട്രോഫി ഏറ്റുവാങ്ങാന്‍ മെസ്സി വിസമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, മൈതാനത്തെ വേദിയിലത്തെിച്ച പുരസ്കാരം സംഘാടകര്‍ എടുത്തുമാറ്റി. അര്‍ജന്‍റീനക്ക് കിരീടം നഷ്ടമായ സാഹചര്യത്തില്‍ വ്യക്തിഗത സമ്മാനം വേണ്ടെന്ന് മെസ്സി തീരുമാനിക്കുകയായിരുന്നു. ഗ്രൂപ് റൗണ്ടില്‍ പരഗ്വേക്കെതിരെ നേടിയ ഒരു ഗോള്‍ മാത്രമാണ് മുന്‍ ലോകതാരത്തിന്‍െറ നേട്ടം.
0 comments:
Post a Comment