Subscribe:

Ads 468x60px

Sunday, 5 July 2015

മെസ്സി ഇനിയും കാത്തിരിക്കണം



ലോക ഫുട്ബോളിലെ വിസ്‍മയ താരമാണ് ലയണല്‍ മെസ്സി. കിരീടങ്ങള്‍ പലതു നേടി. ഗോളുകള്‍ എണ്ണത്തില്‍ റെക്കോര്‍ഡുകളായി. നാലു തവണ ലോക ഫുട്ബോളറായതാണ്. പക്ഷേ രാജ്യത്തിന്റെ ജേഴ്‍സിയില്‍ കിരീടധാരണത്തിനായി മെസ്സിക്ക് ഇനിയും കാത്തിരിക്കണം. ബാഴ്‍സലോണയ്‍ക്കു കളിക്കുമ്പോള്‍ മാത്രമേ ചാമ്പ്യന്‍പട്ടങ്ങള്‍ പേരിനൊപ്പം ചേര്‍ക്കാനാവുന്നുള്ളൂവെന്ന് വിമര്‍ശകശരങ്ങള്‍ക്ക് മറുപടികൊടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ലോകകപ്പിലും ഇപ്പോള്‍ കോപ്പ അമേരിക്കയിലും 'കാലെത്തും ദൂരത്ത് 'നിന്ന് വഴിമാറിപ്പോകുകയായിരുന്നു കിരീടനേട്ടങ്ങള്‍.

അര്‍ജന്റീനയ്‍ക്കായി ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ട് മെസ്സി. യൂത്ത് വേള്‍ഡ് കപ്പും നേടിയിട്ടുണ്ട്. പക്ഷേ ഫുട്ബോള്‍ ലോകത്ത് രാജ്യത്തിന്റെ ജേഴ്‍സിയിട്ട് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെങ്കില്‍ ലോകകപ്പോ കോപ്പ അമേരിക്കയോ നേടണമായിരുന്നു മെസ്സിക്ക്. അത് ആരെക്കാളും അറിയുന്നയാളുമായിരുന്നു മെസ്സി. അതുകൊണ്ടുതന്നെയാണ് ചിലിയുമായുള്ള അന്തിമപോരാട്ടത്തിന് വളരെ മുന്നേ തന്നെ മെസ്സി നയം പ്രഖ്യാപിച്ചതും. ചിലിക്കെതിരെ ഗോളടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, മെസ്സി.

സെമിഫൈനലില്‍ മെസ്സിയുടെ കരുത്തിലായിരുന്നു അര്‍ജന്റീന വിജയിച്ചത്. ആറ് ഗോളുകള്‍ നേടിയപ്പോള്‍ അതിലെ നാല് ഗോളുകള്‍ക്കും വഴിവെച്ചത് മെസ്സിയായിരുന്നു. മെസ്സിയുടെ പാസില്‍ നിന്നായിരുന്നു ഗോളുകള്‍ പിറന്നത്. പതിവിന് വിപരീതമായി ഗോള്‍ നേടാന്‍ ശ്രമിക്കുന്നതിന് പകരം ഗോള്‍ അടിപ്പിക്കാനായിരുന്നു മെസ്സി ശ്രമിച്ചത്. എന്നാല്‍ ഫൈനലില്‍ തന്റെ  ബൂട്ടില്‍ നിന്ന് ഗോളുകള്‍ പ്രതീക്ഷിക്കാമെന്നു മെസ്സി പറഞ്ഞിരുന്നു. 

പക്ഷേ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല ഫൈനല്‍‍. മെസ്സി കളിമികവിന്റെ നിഴലായി മാറുകയും കളിക്കളത്തില്‍ ആക്രമിക്കപ്പെടുകയും ചെയ്‍തു. എന്നാല്‍ നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്ന ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്‍ക്ക് ആയി ലക്ഷ്യം കണ്ടത് മെസ്സി മാത്രമായിരുന്നു. ഗോള്‍ നേടുമെന്ന വാക്കുപാലിച്ചുവെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഹിഗ്വയ്‍നും ബനേഗയും കിക്കുകള്‍ പാഴാക്കിയതോടെ വിജയം അര്‍ജന്റീനയ്‍ക്ക് നിഷേധിക്കപ്പെട്ടു. എന്തായാലും, ഇതിഹാസതാരങ്ങള്‍ക്കിടയില്‍ മെസ്സിയുടെ സ്ഥാനം എവിടെയെന്ന ചോദ്യം ഇനിയും ചര്‍ച്ച ചെയ്യപ്പെടും. രാജ്യത്തിനായി കിരീടം നേടുന്നതുവരെ

0 comments:

Post a Comment