Subscribe:

Ads 468x60px

Saturday, 4 July 2015

ചിലിക്ക് കോപ കിരീടം


ചിലിക്ക് ആദ്യ കോപ അമേരിക്ക കിരീടം. സാന്‍ഡിയാഗോയില്‍ നടന്ന ഫൈനലില്‍ അര്‍ജന്‍റീനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ചിലിയുടെ കന്നിക്കിരീട നേട്ടം (സ്കോര്‍ 4^1). നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.




പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍െറയും ബനേഗയുടെയും കിക്കുകള്‍ പാഴായതാണ് അര്‍ജന്‍റീനക്ക് തിരിച്ചടിയായത്.
സെമിഫൈനലില്‍ പരാഗ്വക്കെതിരെയുള്ള മത്സരത്തിന്‍െറയത്ര എളുപ്പമായിരുന്നില്ല അര്‍ജന്‍റീനക്ക് ചിലിക്കെതിരെയുള്ള മത്സരം. മികച്ച കളിയാണ് ചിലി പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ തന്നെ മുന്നേറ്റങ്ങളുണ്ടായി. ലാവെസ്സി, അഗ്യൂറോ എന്നിവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിയാത്തത് അര്‍ജന്‍റീനയില്‍ നിന്ന് കിരീടം അകറ്റി. മറുവശത്ത് ചിലിയുടെ സൂപ്പര്‍ താരം അലക്സി സാഞ്ചസിനും ലഭിച്ചിരുന്നു ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍.

0 comments:

Post a Comment